ഷാവോ കബ്രാള്‍ ഡി മെലോ നെറ്റോ

João Cabral de Melo Neto

Profile

http://en.wikipedia.org/wiki/Jo%C3%A3o_Cabral_de_Melo_Neto
ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിന്‍ അമേരിക്കന്‍ കവികളില്‍ പ്രമുഖനാണ് ഷാവോ കബ്രാള്‍ ഡി മെലോ നെറ്റോ. പോര്‍ച്ചുഗീസ് ഭാഷയിലെഴുതുന്ന ബ്രസീലിയന്‍ കവി. വടക്കുകിഴക്കന്‍ ബ്രസീലിലെ തീരദേശനഗരമായ റിസൈഫിനടുത്ത് ജനിച്ചു. ബ്രസീലിലെ വരണ്ട ഉള്‍പ്രദേശമായ സെര്‍ടാവോവിലൂടെ കടന്നുപോരുന്ന കാപ്പിബാരിബ് നദി റിസൈഫില്‍വെച്ചാണ് കടലില്‍ ചേരുന്നത്. നദിയും തീരത്തെ മനുഷ്യരും സമുദ്രം പോലെ പരന്ന തോട്ടങ്ങളും തോട്ടങ്ങളിലേയും പഞ്ചസാരമില്ലുകളിലേയും തൊഴിലാളികളും തുടക്കംതൊട്ടേ ഇദ്ദേഹത്തിന്റെ കവിതകളിലെ സാന്നിദ്ധ്യമായി. തൂവലില്ലാത്ത നായ (1950), നദി എന്നീ കവിതകളില്‍ കാപ്പിബാരിബ് നദി മുഖ്യപ്രമേയമാകുന്നു.