Sukumaran

എട്ടുകാലിയും ഞാനും ഒന്ന്‌
രണ്ടാളും കഴിയുന്നത്‌
വായ്‌ ജാലം കൊണ്ട്‌

 

എട്ടുകാലിക്ക്‌ തുപ്പല്‍
എനിക്കു കളവ്‌

രണ്ടാളും വല പിന്നുന്നു
അതു തുപ്പല്‍കൂട്ടി
ഞാന്‍ സത്യം കുറച്ച്‌.

എട്ടുകാലിയുടെ വല
ജീവിത അവസരം
എന്റേത്‌
അവസരജീവിതം.

എട്ടുകാലിയ്‌ക്കറിയാം
തുപ്പലിന്റെ നീളവും ആയുസ്സും
എനിക്കറിയാം
കളവിന്റെ ചമ്മലും ഹീനതയും.

എട്ടുകാലിയുടെ ഉദ്ദേശം
അതിനാല്‍
വല - ഒരു സുരക്ഷ
എന്റെ ആവശ്യം രക്ഷ
അതിനാല്‍
കളവ്‌ - ഒരു പാപം.

വായ്‌ ജാലക്കാരാണ്‌ രണ്ടാളും
എന്നാല്‍ എട്ടുകാലി
എന്നെക്കാള്‍ ഭാഗ്യവാന്‍
സ്വന്തം വലയില്‍ ഒരിക്കലും
അത്‌ അകപ്പെടുന്നില്ല.

കൂടുതല്‍ കവിതകള്‍