Sukumaran
1
നെരുഞ്ഞിപ്പഴം കടിച്ച
മുയല്‍മനസ്സാണെനിയ്‌ക്ക്‌.
ദിനങ്ങളുടെ മൂര്‍ച്ചയുള്ള വേലിയില്‍പ്പെട്ട്‌
കീറി ചോരവാര്‍ക്കുമ്പോള്‍ കണ്ടു
പട്ടുചിറകില്‍ ഒരു പോറല്‍പോലുമില്ലാതെ
മുള്ളുപൊന്തയില്‍ വിടര്‍ന്നുപറന്ന
ചിത്രശലഭം.

2
വഴിവിളക്ക്‌ യാത്ര നിര്‍ത്തിയപ്പോള്‍
വാഹനപ്പുക കമറി കാത്തിരുന്നു
കാറ്റില്‍ പാറിയ ശലഭം
പൂവെന്നു കരുതി
വന്നിരുന്നു എന്റെ മുഖത്ത്‌
അതിന്റെ ഓര്‍മ്മപ്പിശക്‌
എന്നെ വിടര്‍ത്തി എന്ന്‌
അതിനറിയുമോ?