Sukumaran
ദിവസങ്ങളായി
പക്വപ്പെടാതെ
കയ്‌ക്കുന്ന ചോദ്യം
"ബന്ധങ്ങളില്‍ കനിയുന്നതെങ്ങനെ?"

വാക്കുകള്‍ പുകഞ്ഞ മനസ്സില്‍
വാഴയായി ഞാന്‍
ചര്‍മ്മം ബാക്കിയായി

സ്‌പര്‍ശങ്ങളുടെ തവിടിന്റെ ചൂടില്‍
മാമ്പഴമായി
ശേഷിച്ചത്‌ അണ്ടി

ദേഹത്തിലേറ്റ വ്രണത്തില്‍
ചുണ്ണാമ്പു കത്തി
ച്‌ക്കയായി ഞാന്‍
ശേഷിച്ചത്‌ അരക്ക്‌

ഇങ്ങനെ പഴുക്കുന്നത്‌
സ്വാഭാവികമല്ല

അതിനാല്‍
കനിഞ്ഞുതുടങ്ങി സ്വയം
ഒട്ടാത്ത പുളിയുടെ പഴമായി.