Sukumaran
എന്റെ ഒന്നാമത്തെ വാക്ക്‌
ഏതുഭാഷയിലായിരുന്നു എന്നോ
ഏതു വികാരത്താല്‍ ഉണര്‍ന്നു എ്‌ന്നോ
എത്ര കുടഞ്ഞിട്ടും ഓര്‍മ്മയിലെത്തുന്നില്ല.

ഇന്നെനിയ്‌ക്ക്‌
ചിന്തിക്കാന്‍, പെരുമാറാന്‍, ജീവിക്കാന്‍
മൂന്നു ഭാഷയറിയാം
കൂടുതലായി മനനവും.

എന്റെ ഒടുവിലത്തെ വാക്ക്‌
ഏതുഭാഷയിലായിരിക്കുമെന്നോ
ഏതു ഭാവത്തില്‍ കേള്‍ക്കുമെന്നോ
എത്ര ശ്രമിച്ചാലും ഉറപ്പിക്കാനാവുന്നില്ല.

ഏതായാലും
എന്റെ നാലു ഭാഷകളിലും
ഇല്ലാത്തതായിരിക്കണം
എന്റെ ഒടുവിലത്തെ വാക്ക്‌.