Arunkumar O
പ്രാര്‍ത്ഥന
നേരത്തേ കഴിച്ചുകിടന്ന
ഒരു കുടുംബത്തിന്റെ ഓടിളക്കി
അകത്ത്
നീണ്ടതലയുള്ള ഒട്ടകം
 
മേക്കാമോതിരം ഞാത്തിയ കാതണിഞ്ഞ്
തറേലമ്മ
പുത്തന്‍പുരയില്‍
കൂനിലുയര്‍ന്ന് നില്‍ക്കുംപോലെ
ഒട്ടകം
 
ഒട്ടകത്തിന്റെ സ്വര്‍ണ്ണത്തൊലി ചപ്പിയെടുത്ത്
പൊടിക്കാറ്റ് മണ്ണുവിതച്ചു.
 
മുട്ടയിടാറായതറിഞ്ഞ് തവളകള്‍
ഒട്ടകത്തിന്റെ വായ
ഒച്ചകൂട്ടി പതച്ചു.
 
വരമ്പുപൊട്ടിയ പാടത്തെ കൈത്തോട്
ചൊക്കിയ ബലൂണുകളില്‍
കുമിളകുത്തി.
 
നിലാവ് ചൊറിഞ്ഞുതെണുത്തു.
 
101 രാത്രികള്‍.
 
ഒട്ടകം ചരിഞ്ഞു.
 
നുരഞ്ഞ വായയില്‍ കുമിളകളെല്ലാംപൊട്ടി
നിലവിളികള്‍ നിലച്ചു.