Arunkumar O
ലൈറ്റണയ്ക്കട്ടേ
എന്ന്
ഏതെങ്കിലും ഭൈരവി ചോദിക്കുമെന്ന്
മൂർച്ച കൂട്ടുവാൻ കത്തികൊണ്ടൊരു 
മാങ്ങാ പൂളി
മോഹിച്ചു
ഫാന്‍ ശരീരത്തെ കോരിവറ്റിച്ചു
 
ഭൈരവീ,
കത്തി നിന്റെ നടയ്ക്കുവെയ്ക്കുന്നു.
നിന്നെ കാണാന്‍ ഒന്നു
കണ്ണടയ്ക്കട്ടെ.
കറുത്ത വട്ടക്കണ്ണിനുള്ളില്‍
പുളിയിലേക്ക് ഉറവപൊട്ടിയ
ചുഴി.
ഉള്ളോട്ട് ഉള്ളോട്ട്......
ലൈറ്റണയ്ക്കട്ടേ എന്ന്
വിളിച്ചു ചോദിക്കുന്നാരോ,
ഏറുഗണ്ണുമായി ഇറങ്ങിപ്പോയ ഒരുവനെ
പക്ഷിസ്‌നേഹിയാക്കിത്തീര്‍ത്ത
പുരാവൃത്തം
അതിന്റെ ഉള്ള്.