Arunkumar O
സീന്‍ 1
കൈ കാണിച്ചു
ബസ്സ് നിന്നു
ബെല്‍
ബസ്സ് മുന്നോട്ട്,
 
കയറിയപ്പോഴും
ഇറങ്ങിയപ്പോഴും 
ഞാന്‍ എന്ന
ഒറ്റ.
 
സീന്‍ 2
കൈ കാണിച്ചു
ഡ്രൈവര്‍ ബസ്സ് നിര്‍ത്തി
കണ്ടക്ടര്‍ ബെല്‍ അടിച്ചു
ബസ്സ് ഡ്രൈവര്‍ മുന്നോട്ടെടുത്തു,
 
കയറിയപ്പോഴും ഇറങ്ങിയപ്പോഴും
ഞാന്‍, ബസ്സ് ഡ്രൈവര്‍, കണ്ടക്ടര്‍
സഹയാത്രക്കാരും.