Arunkumar O
ഏതോ മരത്തിന്റെ നീരുണക്കി
പേനത്തുമ്പുകൊണ്ടതില്‍
ഇലകളുടെ ശബ്ദം കേള്‍പ്പിക്കുന്ന
ഓര്‍ക്കാപ്പുറത്ത്
വെളിച്ചം തീയായി മാറുന്ന മാറ്റം
സംഭവിക്കുന്നു
 
തിടുക്കത്തില്‍ പോലും 
മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ട്.
 
ഇറയത്തെ ചില്ലകളിലേക്ക്
വലിച്ചുകെട്ടുന്ന ശക്തിയില്‍
പേനത്തുമ്പില്‍ നിന്നും
ടാര്‍പ്പാ നിവരുന്നു.
 
നിറം
ഉള്ളില്‍
തിക്കി തിക്കി
തിരക്കുണ്ടാകുന്നു. 
 
മുറ്റത്തുനട്ട ചീര
വാടിയ തീനാമ്പുകളെ
ഇതളുകളില്‍
അടക്കം ചെയ്യുന്നു.
 
ഇലകളുടെ ശബ്ദം ഇടയ്ക്കെപ്പൊഴോ നനഞ്ഞ്
പേനത്തുമ്പിനെ പടര്‍ത്തുമെന്ന്
വെറുതേ ഓര്‍മ്മിപ്പിക്കുന്നു.
 
ചീരയ്ക്കുമേലൊരു ചീരക്കറി വന്നുവീഴുന്നു.