Arunkumar O
പൂജ്യത്തിനും പഴുതിനുമുള്ളിലൂടെ നോക്കിയാല്‍
പലതും കാണാം.
ചെവി കൊടുത്താല്‍ പല നിശ്വാസങ്ങളും.
 
പൂജ്യമാണ്
ഇല്ലായ്മകളെ വികസിപ്പിച്ചു വലുതാക്കിയത്.
 
പഴുതിലൂടെയാണ്
പൂജ്യത്തെ
പുറത്തെടുത്തത്.