Meenakshikkutty. M.L

ആദ്യം മക്കളെ മുന്നിലിരുത്തി
ചവിട്ടുന്നു
പിന്നീട് ജീവിതഭാരം
പിന്നില്‍ വെച്ച്
ചവിട്ടുന്നു

മക്കള്‍ക്ക് വേണ്ടാതാവുമ്പോള്‍
പുറത്തേക്ക് വലിച്ചെറിയുന്നു

ഏതെങ്കിലുമൊരു കോണില്‍
മൂളലും ഞരക്കവുമായി
തുരുമ്പെടുക്കുന്നു