Ashok Marayur
നമ്മൾ നിൽക്കുന്ന മൂലയിൽ 
പതിനാറു ചുവട് ഞാൻ വടക്കോട്ടും
പത്തു ചുവട് നീ കിഴക്കോട്ടും
വെട്ടിയെടുത്ത പതിനാറും 
പത്തും തൂണിട്ട് 
മേൽക്കൂര പതിനഞ്ച്
കഴുക്കോൽ നെരത്തിവെച്ച്
ഈറയില മേഞ്ഞുവിടണം
കാറ്റുവരും
കാറ്റുതട്ടിക കൊണ്ടുമറയ്ക്കണം
കിളച്ചിട്ട മണ്ണിൽ
വെള്ളം തളിച്ച്
മുട്ടറ്റം പുടവയേറ്റിക്കുത്തി
ചവിട്ടിക്കുഴച്ച മണ്ണുകൊണ്ട്
മൺചുമരു വക്കണം
ചൂരൽക്കതകും.
മൂന്നു കല്ല് ചേർത്തുവച്ചു
കുത്തിയെടുത്ത നെല്ല്
പുതുവെള്ളം തിളച്ചുവറ്റിയ
ആദ്യത്തെ ചോറ് കോരി
നീയ്യും ഞാനും 
ചേർന്നു നിന്ന്
സ്വാമിക്ക് വിളമ്പണം
കുന്തിരിക്കം കുറച്ചുകൊത്തി
മുളങ്കുറ്റിയിലിട്ട്
ആദ്യത്തെ വിളക്ക് എരിക്കണം
പുതുപായും വട്ടിയും
അവിടെയുമിവിടെയും കോർത്തുവെച്ച്
വീട് മൊത്തം തൂത്ത്
തിണ്ണയിലിരിക്കുമ്പോൾ
നിലാവ് വരും
നക്ഷത്രം വരും
നിന്റെയുള്ളിൽ 
ഒരിക്കലും ഞാൻ മായാത്ത 
കിനാവ് വരും
.....
പച്ചവ് ്ട്
 
നമ്മ നന്‌റ മൂല്‌യിലി
പതിനാറുപാദം നാൻ വടക്കിക്കും
നീ പത്തുപാദം കെളക്കിക്കും
വെട്ടിവന്ത പതിനാറും
പത്തും തൂണ്‌ട്ട്
മേവ് ്‌ട് പതിനഞ്ച്
വാരി നെരിക്കിയിട്ട്
ഈറയില മേന് വിടണം
കാറ്റു വെറും
കാറ്റു പട്ടായ് മറയ്ക്കണം
തോൺടിയിട്ട മണ്ണീലി
തണ്ണി തെള്‌സ്
മുട്ടോട പൊടവയേറ്റിക്കുത്തി
മിത്‌സെടുത്ത മണ്ണീലി
മണ്ണുപട്ടായ് വെച്ചു തീക്കണം
പെറമ്പീലീ കതവും.
മൂന്‌റ് കെല്ല് സേത്ത്‌വെച്ച്
കുത്തിവന്ത നെല്ലും
പുതുതണ്ണികൊത്‌സടങ്ങ
മൊത സോറ് കോരി
നിയ്യും നാനും
സേന്‌ത് നെന്‌റ്
സാമിക്കി പടയ്ക്കണം
തെള്ളിയുത്തിരികൊത്തി
കുറ്റീലിയിട്ട്
മൊതവെളക്ക് എരിക്കിണം
പുതുപായും വട്ടിയും
അവടത്തിവടത്ത മാട്ടിവെച്ച്
വ് ് ട് മൊത്തം തൂത്ത്
തിണ്ണേലി ഇറനെ
നിലാവ് വെറും
നച്ചത്രം വെറും
എൻ‌റും നാൻ മായാത
കിനാവ് വെറും.