Ashok Marayur
പൊങ്കാല വന്നാൽ
ഒരു പൊടവ
ഒരു മൂല അലക്കിക്കെട്ടി
മറുമൂല അലക്കി വിരിച്ച്
മീനും ഞണ്ടും കോരണ
പൊടവ
മുതുകിൽ കുഞ്ഞിനെപ്പൂണ്ട്
കാമ്പോടെ ചീരനുള്ളി
മടിയിൽ കെട്ടിവെച്ച
പൊടവ
 
വിരിച്ചു കിടക്കാൻ
ഒരു മൂല
പുതച്ചുകിടക്കാൻ 
മറുമൂല
ആയിരം മുള്ളിനാൽ 
കീറിയാലും
അലക്കിയലക്കിപ്പിഞ്ഞിയാലും
തയ്‌ച്ച് തയ്‌ച്ച് ഉടുത്താലും
മാനം പോയാൽ
തൂങ്ങിമരിപ്പതും
പൊടവയിലേ
തൂങ്ങിമരിപ്പതും 
പൊടവയിലേ
 
പക്ഷിയെയാട്ടി
ആനയെയാട്ടി
കാട്ടുപോത്തിനെയാട്ടി
കൃഷിചെയ്യും കാടിനെയും
കെട്ടിയോനേയും
കാത്ത പൊടവ.
...........................
 
പൊങ്കലവന്തേ ഒറ
പൊടവ
ഒറമൂല എറ്റിക്കെട്ടി
മറുമൂല എറ്റിവ്‌റ്‌സ്
മീനും നണ്‌ടും തൂത്ത
പൊടവ
മുത്‌കിലി കുഞ്ചി പൂണ്‌ട്
കാമ്പോട അടകനുള്ളി
മെടിലി കെട്ടിവന്ത
പൊടവ
 
വ്‌റ്‌സ് കെടപ്പായ്
ഒറമൂല
സൂടിക്കെടപ്പായ്
മറുമൂല
മുള്ള്‌ക്‌ളായിരം
പിച്ചാലും 
എറ്റിനെഞ്ചി പിയ്യാലും
തെച്ച് തെച്ച് ഉടുത്താലും
മാനം മറസതും
തൊട കെട്ടി സത്തതും
പൊട വീലി
തൊട കെട്ടി സത്തതും
പൊടവീലി
 
പക്കി മുട്‌ക്കി
ആന മുട്‌ക്കി
മാട് മുട്‌‌ക്കി
വെള്ളാമ കാട്ട്‌നിയും 
പുറ്‌സ്‌നിയും
കാത്ത പൊടവ.