Anaz Venjarammoodu

ഒന്നാം നിയമം.

''ബാഹ്യബലം പ്രവര്‍ത്തിക്കാ
ത്തിടത്തോളം ഓരോ വസ്തുവും 
നിശ്ചലാവസ്ഥയില്‍ തുടരുന്നു''

അവള്‍ നിശ്ചലയായിരുന്നു,
മനുഷ്യനാണെന്ന ബോധം
കാലം ഓര്‍മ്മിപ്പിക്കും വരെ.

രണ്ടാം നിയമം.

''ബലം വസ്തുവില്‍ പ്രയോഗിക്കപ്പെട്ടാല്‍
ബലത്തിന്‍റെ ദിശയില്‍ 
ആക്ക വ്യത്യാസമുണ്ടാകും''

അടിമയാകേണ്ടവളല്ലെന്ന്
സ്വയമറിഞ്ഞപ്പോള്‍
പാതകള്‍ അവള്‍ക്കായി തുറന്നു,
നേര്‍ദിശയില്‍.

മൂന്നാം നിയമം.

""ഏതൊരു പ്രവര്‍ത്തിക്കും
തുല്ല്യവും വിപരീതവുമായ
പ്രതിപ്രവര്‍ത്തനമുണ്ടാകും''

കാലവും മതങ്ങളും
മൂന്നാം നിയമം 
അറിഞ്ഞുകൊണ്ടേയിരിക്കുന്നു.

നിയമങ്ങള്‍ രചിക്കാന്‍
അവളും പഠിച്ചിരിക്കുന്നു.

കൂടുതല്‍ കവിതകള്‍