Reema Ajoy
നമ്മുക്ക് ഓടി പോകണം ,
ഇരുട്ടില്ലാത്ത ഒരു രാത്രിയില്‍ '
പകല്‍ പോലെ വെളുത്ത 
ചന്ദ്രന്‍ സൂര്യനെ പോലെ 
കത്തുന്ന ഒരു രാത്രിയില്‍
നമ്മുക്ക് ഓടി പോകണം 
കൈ കള്‍ കോര്‍ത്ത്‌ ,
ഓരോ കിതപ്പിലും 
ഊര്‍ന്നുവീഴുന്ന 
നമ്മുടെ
മിടിപ്പുകള്‍ ,
അഴിഞ്ഞു വീഴുന്ന 
ചിറകുകള്‍ 
കാലുകള്‍ 
കയ്യുകള്‍
കണ്ണുകള്‍
ചെവികള്‍ 
ഹൃദയം 
കരള്‍ 
തലച്ചോര്‍
ലിംഗം 
യോനി 
മുലകള്‍ 
തൊലിയടക്കം 
ഉരിഞ്ഞു പോകുന്ന 
നമ്മുടെ നിഴലുകള്‍ ...
 
എല്ലാം വലിച്ചെറിഞ്ഞു 
നമ്മുക്ക് ഓടി പോകണം 
കണ്ണീര്‍ ചുവയുള്ള 
പുഴയൊഴുകുന്ന ,
ചുണ്ടുകള്‍ ചൂണ്ടുകളെ 
അടക്കി ഭരിയ്ക്കുന്ന 
നിന്റെ രാജ്യത്തേക്ക്...