home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

പെണ്ണുങ്ങള്
 
   
  കവിത വിചാരിച്ച്
ഗ്രോസറിയില്‍
സിഗരറ്റിനായി കാക്കുമ്പോള്‍
കാസര്‍കോട്ടുകാരന്‍
ചോദിച്ചു

നിങ്ങളുടെ
പെണ്ണുങ്ങള്‍
ഇവിടെയുണ്ടോ

ഉള്ളിലുള്ളവരെ
അപ്പടി
അയാള്‍
കണ്ടതാകുമോയെന്ന്
ഒന്നു ഞെട്ടി

പെണ്ണിലെ പലരിനെ
ഒറ്റവിളി കൊണ്ട്
അടയാളപ്പെടുത്തുന്ന
കാസര്‍കോട്ടുകാരന്‍
ഗ്രോസറിക്കാരാ

എന്നെയവിടെ നിര്‍ത്തൂ
നിങ്ങള്‍
കവിതയിലേക്ക് ചെല്ലൂ


........................................
മലബാറുകാരായ സാധാരണക്കാര്‍ പെണ്ണ് എന്ന ഏകവചനത്തിനു പകരം പെണ്ണുങ്ങള്‍ എന്നാണ് പറയുക. ഗള്‍ഫില്‍ വന്നതിന് ശേഷമാണ് അതു കൂടുതല്‍ കേട്ടത്.

 

കൂടുതല്‍ കവിതകള്‍
പെണ്ണുങ്ങള്
നീ വന്ന നാള്‍
വാക്കേ
മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്
കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ
മുറിച്ച് കടക്കല്‍
ഈ ദൈവത്തിന്റെ ഒരു കാര്യം
ഒരു കോഴിക്കവിത
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
കണ്ണ്
12 വര്‍ഷം പഴക്കമുള്ള ആകാശം
ഇടം
കൃഷിക്കാരന്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ