home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

കൃഷിക്കാരന്‍
 
   
  രാവിലത്തെ നടത്തം കഴിഞ്ഞ്‌
നടന്നു താനേ മടങ്ങുമ്പോള്‍
ചായക്കടയില്‍നിന്ന്‌ രണ്ടു പഴം വാങ്ങി.

പഴംതിന്നുമ്പോള്‍
അതു കൃഷിചെയ്തയാളെ
ഭാവനയില്‍ വരച്ചുനോക്കി.

ഞാനിപ്പോള്‍ തിന്നുന്ന
പഴത്തിന്റെ കൃഷിക്കാരന്‍
ഇപ്പോള്‍ എവിടെയായിരിക്കും?

അയാള്‍ ഉറങ്ങുകയാവുമോ
കൃഷിചെയ്യുകയായിരിക്കുമോ
അയാള്‍ ഇപ്പോള്‍ ഉണ്ടാകുമോ?

കൃഷിക്കാരനെ ഓര്‍ത്തപ്പോള്‍
കൃഷിക്കാരനായിരുന്ന
അപ്പനെ ഓര്‍മ്മ വന്നു.

കഷ്ടം!

ഒരു പഴം വേണ്ടിവന്നു
ഈ തെറിച്ചവിത്തിന്‌
സ്വന്തം കൃഷിക്കാരനെ
ഓര്‍മ്മിക്കുവാന്‍!
 

കൂടുതല്‍ കവിതകള്‍
പെണ്ണുങ്ങള്
നീ വന്ന നാള്‍
വാക്കേ
മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്
കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ
മുറിച്ച് കടക്കല്‍
ഈ ദൈവത്തിന്റെ ഒരു കാര്യം
ഒരു കോഴിക്കവിത
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
കണ്ണ്
12 വര്‍ഷം പഴക്കമുള്ള ആകാശം
ഇടം
കൃഷിക്കാരന്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ