|
|
പേടി
|
| |
|
| |
|
| |
അത്രമേലനായാസമായി
വെള്ളത്തില്‍
മഷിത്തുള്ളിയെന്നപോലെയും
കാറ്റില്‍
പുകയെന്നപോലെയും
തോന്നലില്‍
തിരുത്തായിക്കലര്‍ന്ന്
എത്രയും കൃത്യനിഷ്ഠമായി
സഡന്‍ബ്രേക്ക്
വണ്ടിയിലെന്നപോലെയും
കാന്തം
കമ്പിച്ചുരുളിലെന്നപോലെയും
എന്റെയുള്ളിലെ
ഞാനായിനിറഞ്ഞ്
പേടി എന്ന ആദര്‍ശം.
|
| |
|
|
|
|
|
|
|