home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ഇടം
 
   
  ആ കിയോസ്കിന്റെ പുറകില്‍
ഒരു ഈന്തപ്പനയുണ്ട്‌.
ദിവസവും
എട്ടോ ഒമ്പതോ പ്രാവശ്യം
അതിനു ചുവട്ടില്‍നിന്നാണ്‌
സിഗരറ്റു വലിയ്ക്കുക.
പതുക്കെപ്പതുക്കെ
ആയിടം സ്വന്തമായിത്തീര്‍ന്നതുപോലായി.
ഇന്നിപ്പോള്‍ ഒരുനേരത്ത്‌ ചെല്ലുമ്പോള്‍
അതാ അവിടെ
സിഗരറ്റുമായി വേറൊരാള്‍.
എന്തുപറയും അയാളോട്‌,
ആ ഇടം എന്റേതാണെന്നോ?
സിഗരറ്റുകുറ്റികള്‍
തൂപ്പുകാര്‍ കളഞ്ഞിരിക്കുന്നു.
ഈന്തപ്പനയോലകള്‍
താഴോട്ടു തൂങ്ങിനില്‍പുണ്ട്‌.
(ഇന്നാണ്‌ ആദ്യമായി
അതു കാണുന്നത്‌.)
എല്ലാം ആദ്യമായി കാണുംപോലെ
എന്റേതായി എന്തുണ്ട്‌ അവിടെ?
 

കൂടുതല്‍ കവിതകള്‍
പെണ്ണുങ്ങള്
നീ വന്ന നാള്‍
വാക്കേ
മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്
കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ
മുറിച്ച് കടക്കല്‍
ഈ ദൈവത്തിന്റെ ഒരു കാര്യം
ഒരു കോഴിക്കവിത
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
കണ്ണ്
12 വര്‍ഷം പഴക്കമുള്ള ആകാശം
ഇടം
കൃഷിക്കാരന്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ