home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

പച്ചക്കറികളില്‍ മുയല്‍
 
   
  തക്കാളി ചോദിച്ചു:

ഇന്നത്തെ കറി എന്താണ്‌,
സാമ്പാറോ അവിയലോ ഓലനോ?
ആടിനും കോഴിക്കും
അയലക്കും അയക്കൂറയ്‌ക്കുമൊപ്പം
ഇന്നു ഞങ്ങള്‍ പിളരേണ്ടത്‌
നെടുകെയോ
കുറുകെയോ?

കത്തി
പലകയോട്‌
അടക്കംപറയുന്നത്‌
ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്‌

മേശപ്പുറത്ത്‌
പാത്രങ്ങള്‍ തിരക്കുകൂട്ടുന്നതും
ചീനച്ചട്ടിയില്‍
എണ്ണ തിളച്ചുമറിയുന്നതും
ഞങ്ങള്‍ കാണുന്നുണ്ട്‌

ഞങ്ങള്‍ക്കറിയാം
ഒരു ചെറിയ ഉള്ളിയെ
അടുക്കളയില്‍ ആരും
വെറുതേ
അരിഞ്ഞുവീഴ്‌ത്തുകയില്ല;
ചിരിക്കുന്ന പല്ലുകള്‍തന്നെയാണ്‌
കടിച്ചുകീറുക

ചേന ചൊറിയും
പാവയ്‌ക്ക കയ്‌ക്കും
മുളക്‌ എരിയും

ചക്കയ്‌ക്ക്‌ മുള്ളുണ്ട്‌
വാഴയ്‌ക്ക്‌ കറയുണ്ട്‌

ഞങ്ങളോ?
എപ്പോഴും
അപ്പോള്‍ പെറ്റുവീണതുപോലെ
പച്ചക്കറികളില്‍
മുയല്‍.

 


കൂടുതല്‍ കവിതകള്‍
ശിക്ഷ
പച്ചക്കറികളില്‍ മുയല്‍
പുഴു
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ